റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീരത്ത്‌ പുലിമുട്ട്‌ നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ കൂടി

May 29, 2021 - 11:54 am

കൊല്ലം: കടല്‍ ക്ഷോഭത്തില്‍ തീരം ഇടിയുന്നത്‌ പതിവായതോടെ തീരദേശത്ത്‌ പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു. കോവിഡ്‌ പാശ്ചാത്തലത്തില്‍ ഒരുവര്‍ഷം മുമ്പ്‌ നിലച്ച പദ്ധതികളാണ്‌ വീണ്ടും ആരംഭിച്ചിരിക്കുന്നത്‌. പരവൂര്‍ കാപ്പില്‍ മുതല്‍ അഴീക്കല്‍ വരയുളള തീരദേശ മേഖലയില്‍ ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി മേഖലകളില്‍ തീരം കടലെടുക്കുന്നത്‌ രൂക്ഷമാണ്‌. കാക്കത്തോപ്പ് മേഖലയിലാണ്‌ ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുളളത്‌.

പുലിമുട്ട്‌ നിര്‍മ്മാണത്തിന്‌ സംസ്ഥാനത്തെ 9 തീരദേശ ജില്ലകള്‍ക്കും ഓരോ കോടി രൂപ വീതം അധികമായി അനുവദിച്ചിട്ടുണ്ട്‌. നേരത്തെ അനുവദിച്ചിട്ടുളള 20.45 കോടി രൂപക്കു പുറമേയാണിത്‌. മഴക്കെടുതിയും തീരദേശ ശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. കരിങ്കല്ലിന്‌ പകരം ടെട്രോപാഡ്‌ നിരത്തി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതാണ് രീതി. രീതി പത്തുവര്‍ഷം മുമ്പ്‌ പരവൂര്‍ പൊഴിക്കര മേഖലയില്‍ ടെട്രോപാഡുകള്‍ ഉപയോഗിച്ചത്‌ വിജയം കണ്ടിരുന്നു. ജില്ലയുടെ തീരദേശം അടിയന്തിരമായി സംരക്ഷിക്കുമെന്നും ടെട്രോപാഡ്‌ സാങ്കേതിക വിദ്യ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമെന്നും നിലച്ച പ്രവര്‍ത്തികള്‍ പുനരാരംഭിച്ചതായും എം.നൗഷാദ്‌ എംഎല്‍എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *