ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്നിന് വില 990 രൂപ

ന്യൂഡല്‍ഹി: ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്നായ 2 ഡി ഓക്സി ഡി ഗ്ലൂക്കോസിന് ഒരു സാഷെയ്ക്ക് 990 രൂപ.വെളളത്തില്‍ അലിയിച്ച് കഴിയ്ക്കുന്ന രൂപത്തിലുളള മരുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്‌ളിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎഎസ്) ആണ് ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്ന് പുറത്തിറക്കിയത്.അതേസമയം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിന് കഴിഞ്ഞമാസമാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയത്.

Share
അഭിപ്രായം എഴുതാം