ആഭ്യന്തര ഉല്‍പ്പാദനം വളര്‍ച്ച നേടിയെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി: കോവിഡ് ആശങ്കള്‍ക്കിടയിലും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്.ബി.ഐ. റിപ്പോര്‍ട്ട്. രാജ്യം പാദത്തില്‍ 1.3 ശതമാനം വളര്‍ച്ച നേടിയതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി. ഇടിവ് 7.3 ശതമായി ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇ-നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്ക് 31ന് പുറത്തുവരാനിരിക്കെയാണ് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട്.

സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതും വളര്‍ച്ച ത്വരിതഗതിയിലായതുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ജി.ഡി.പി. ഒരു ശതമാനം ഇടിയുമെന്നായിരുന്നു ഇ-നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ മുന്‍ പ്രവചനം. പുതിയ റിപ്പോര്‍ട്ട് പ്രകാരം ജി.ഡി.പി. രേഖ പുറത്തുവിട്ട 25 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →