റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

രാജ്യത്തു 24 മണിക്കൂറിനിടെ 2,08,921 കോവിഡ് കേസുകള്‍, 4157 മരണം

May 26, 2021 - 12:35 pm

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 2,08,921 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,157 പേര്‍ കോവിഡ് മൂലം മരിച്ചു. 2,95,955 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,71,57,795 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,43,50,816 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 24,95,591 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 20,06,62,456 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *