റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഗിന്നസ് പക്രു

May 26, 2021 - 12:55 pm

1984 പുറത്തിറങ്ങിയ അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ഗിന്നസ് പക്രു പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന രീതിയിൽ തൻറെ പരിമിതികളെ അതിജീവിച്ച് കൊണ്ട് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഗിന്നസ് പക്രു എന്ന് അജയകുമാർ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും സംവിധായകൻ, നിർമ്മാതാവ്, തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പക്രു തുറന്നു പറയുന്നു.

പക്രുവിന്റെ വാക്കുകളിങ്ങനെ..

സ്ഥായിയായ രാഷ്ട്രീയം സൂക്ഷിക്കുന്ന ആളല്ല താനെന്നും കോളേജിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളായിരുന്നു തൻറെ രാഷ്ട്രീയമെന്നും സുഹൃത്തുക്കൾ ഏതു പാർട്ടിയിൽ നിന്നാലും അങ്ങോട്ടുപോയി സഹകരിച്ച് കാര്യങ്ങൾ നിഷ്പക്ഷമായി ചെയ്യുന്ന ഒരാളായിരുന്നു താനെന്നും ഗിന്നസ് പക്രു പറയുന്നു.

കോളേജിൽ എല്ലാ പാർട്ടിയുടെ പരിപാടികളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. കോവിഡിന് ശേഷം കലാകാരന്മാർക്ക് രാഷ്ട്രീയത്തിലേക്ക് ഇടപെടാമെന്ന് രീതിയിൽ കാര്യങ്ങൾ പോയി കൊണ്ടിരിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് കടന്നു കഴിഞ്ഞു.

അതിനാൽ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടൻ ഉണ്ടാകും. ചില വ്യക്തികളോടും ചില ആശയങ്ങളോടും ഒക്കെ വളരെ വലിയ താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാം കൂടി നോക്കുമ്പോൾ ഇതിനകത്തു നിന്ന് തന്നെ ഒന്നു തിരഞ്ഞെടുക്കാനുള്ള സാധ്യതയുമുണ്ട്. തന്നെപ്പോലെയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളിൽ ചെല്ലുമ്പോൾ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും.
നമ്മുടെ രാജ്യത്തെ താഴ്ത്തി പറയുന്നതല്ല. നമ്മുടെ രാജ്യം കുറേ വർഷങ്ങൾക്ക് പിന്നിലാണ്. നമ്മൾ എത്രയും പെട്ടെന്ന് മറ്റു രാജ്യങ്ങളുടെ മുന്നിൽ എത്തുക എന്നതാണ് തന്റ സ്വപ്നം .

കടുത്ത ദൈവവിശ്വാസിയായ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദൈവത്തോട് ആണെന്നും ദൈവം ഇല്ലെങ്കിൽ ഇത്രയും പരിമിതിയുള്ള താൻ ഒരിടത്തും എത്തില്ല എന്ന വിശ്വാസമുണ്ടെന്നും പക്രു പറയുന്നു. പിന്നെ അമ്മ, എന്റെ കുടുംബാംഗങ്ങൾ, എൻറെ സുഹൃത്തുക്കൾ, ഇതിനെക്കാളുപരി പ്രേക്ഷകർ . പ്രേക്ഷകരുടെ ഒരു കൈ പിടിച്ചിട്ടുള്ള ഉള്ള സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. അവരുടെ കയ്യടി തന്നെയാണ് എന്റെ ഏറ്റവും വലിയ അംഗീകാരം എന്നും പക്രു പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *