മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഏഴു വനിതകള്‍ ഉള്‍പ്പെടെ 13 മാവോയിസ്റ്റുകളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. പൈത്തി വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടെന്നും മാവോയിസ്റ്റുകളില്‍ ചിലര്‍ നിബിഡവനത്തിലേക്ക് ഓടിരക്ഷപ്പെട്ടെന്നും ഗഡ്ചിരോളി എസ്.പി. അങ്കിത് ഗോയല്‍ വാര്‍ത്താഏജന്‍സിയോടു പറഞ്ഞു. പിന്നീടു വിശദമായ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്.വനത്തില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നുവെന്നു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനിറങ്ങിയ സി-60 കമാന്‍ഡോ വിഭാഗവുമായാണ് ഏറ്റുമുട്ടലുണ്ടായത്. കമാന്‍ഡോ സംഘം എത്തുന്നതു കണ്ട് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും പ്രത്യാക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നും ഗഡ്ചിരോളി ഡി.ഐ.ജി. സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ഗഡ്ചിരോളിയില്‍ ഏഴു വനിതകള്‍ ഉള്‍പ്പെടെ 13 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു
