പുഷ്പയിലൂടെ അഴിമതിക്കാരനായ പോലീസായി ഫഹദ് എത്തുന്നു

സുകുമാർ സംവിധാനം ചെയ്തു രണ്ടുഭാഗങ്ങളായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ . 30 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നിൽക്കുന്ന ഈ ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഓഫീസറുടെ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. ലോക്ഡൗൺ പിൻവലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും.

രശ്മി മന്ദാന നായികയായെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ് . മഹാമാരി നിയന്ത്രണവിധേയം ആയാൽ ഈ വർഷം ഒടുവിൽ പുഷ്പയുടെ ആദ്യഭാഗം റിലീസ് ചെയ്യാനാണ് തീരുമാനം. എന്നാൽ രണ്ടാം ഭാഗത്തിന്റെ പേര് ഇതു വരെ തീരുമാനിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →