തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിടാതിരിക്കാനായി കാര്‍ഷിക അനുബന്ധമേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചു. കൃഷി ,മത്സ്യ ബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ പരിമിതമായ എണ്ണം തൊഴിലാളികളെമാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന് നല്കിയിട്ടുളള അനുമതി കൂടാതെ കാര്‍ഷിക സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങള്‍, കാര്‍ഷിക അനുബന്ധ യന്ത്രോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തുന്ന ഷോപ്പുകള്‍ എന്നിവക്കുകൂടിയാണ് ഇളവുകള്‍ അനുവദിച്ചത്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്ത്തീക്കാവുന്നതാണ്. വളം കീടനാശിനി എന്നിവയുടെ കടകള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചക്ക് 11 മണിവരെയാണ് പ്രവര്‍ത്തനാനുമതി. വിതരണക്കാര്‍ക്കും ഈ ഇളവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം. പഴം പച്ചക്കറി എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് ഹോട്ടികോര്‍പ്പ് വിഎഫ്പിസികെ എന്നിവയേയും ഇളവുകളില്‍ ഉള്പ്പെുത്തിയിട്ടുണ്ട്.

