മയ്യില്‍ : കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വയോധിക മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടറുമായ കുറ്റിയാട്ടൂര്‍ സൂപ്പി പീടികയ്ക്ക സമീപം സികെ ശൈലജ(52) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീണ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കേളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയാണ്.
മികച്ച ഗായികയായ ശൈലജ സാമൂഹിക സാസംസ്‌ക്കാരിക പ്രവര്‍ത്തകയും നല്ല സംഘടകയുമാണ്. വൈകിട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം 2021 മെയ് 12ന് രാവിലെ 8ന് കോളനി വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഇരിട്ടി മുണ്ടയാടന്‍ പറമ്പില്‍ സംസ്‌കരിക്കും.
ഭര്‍ത്താവ് : ഒ പ്രഭാകരന്‍ . മക്കള്‍ : പ്രജിത്(സൗണ്ട് എഞ്ചിനീയര്‍,സഫ ലൈറ്റ് ആന്റ് സൗണ്ട്), അജിത് (കണ്ണൂര്‍ വിമാനത്താവളം ജിവനക്കാരന്‍)



