വയനാട് ആഗസ്റ്റ് 9: വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ ജില്ല ഒഴുകിപ്പോയി. 40 ഓളം പേര്‍ മണ്ണിനടിയില്‍പെട്ടെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ 100 ഏക്കറോളം ഒളുകിപ്പോയെന്നാണ് മാധ്യമങ്ങളും അധികൃതരും പറയുന്നത്. പള്ളി, സ്കൂള്‍, മൂന്ന് ക്യാമ്പുകള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് മണ്ണ് മാറ്റിയതിന് ശേഷമേ പറയാനാകൂള്ളൂ. മണ്ണിടിച്ചിലും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.



