മുംബൈ : കോവിഡിന്റെ പിടിയിലമർന്ന മഹാരാഷ്ട്രയിൽ നിന്നും കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വര്‍ധിക്കുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് കൂടി വരുന്നു. രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാര്‍ക്കാണ്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 17/04/21 ശനിയാഴ്ച 67,123 കോവിഡ് കേസുകളാണു റിപ്പോര്‍ട്ടു ചെയ്തത്. 419 പേര് മരിച്ചു.
അതേ സമയം മഹാരാഷ്ട്രയിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. മഹാരാഷ്ടയിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി സ്ഥാപനമായ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിനകം തന്നെ ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട വരെയുള്ള മേഖലയില്‍ സൗജന്യമായി ഓക്സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിലയന്‍സ് വക്താവ് അറിയിച്ചു.

