മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് ബാറ്ററി മോ​ഷണം, മൂന്നു പേർ അറസ്റ്റിൽ

തൃശ്ശൂർ: മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എരുമ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എറണാകുളം സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​ക്കു​ളം മരമ്പി​ള്ളി മ​ഞ്ഞ​പ്പെ​ട്ടി ദേ​ശ​ത്ത് ചാ​ഴി​ക്കേ​രി വീ​ട്ടി​ൽ ഷാ​ജി (42), ചൊ​വ്വ​ര ശ്രീ​മൂ​ല​ന​ഗ​രം കാ​ര​യി​ൽ ദേ​ശ​ത്ത് ക​ട​വി​ലാ​ൻ വീ​ട്ടി​ൽ നി​സാ​ർ (40), കി​ഴ​ക്കും​ഭാ​ഗം പാ​റ​പ്പു​റം​ക​ര ദേശത്ത് കൊല്ലാട്ട് വീ​ട്ടി​ൽ ന​സീ​ർ (49) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​ബി. ല​ത്തീ​ഫ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ന്നി​ത്ത​ടം, എ​യ്യാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് മാ​ർ​ച്ച് 20നാ​ണ് ഇവ​ർ ബാ​റ്റ​റി​ക​ൾ മോ​ഷ്​​ടി​ച്ച​ത്. ബാറ്ററികൾക്ക് ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ വിലമതിക്കും. പ​ന്നി​ത്ത​ടം ട​വ​റി​ൽ നി​ന്ന് 24 ബാ​റ്റ​റി​യും എ​യ്യാ​ൽ ഉ​പ്പു​പാ​റ ടവറിൽനിന്ന് 27 ബാ​റ്റ​റി​യു​മാ​ണ് മോ​ഷ്​​ടി​ച്ച​ത്.

Share
അഭിപ്രായം എഴുതാം