ആലപ്പുഴ ഏപ്രിൽ 8: ചേർത്തലയിൽ കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്താണ് ഭാര്യ സൗമ്യയെ മർദിച്ച് കൊന്നത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം.
കുടുംബ കലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത് ഭാര്യയെ കൊന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രജിത് സ്വമേധയാ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സൗമ്യായുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

