കോഴിക്കോട്: വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിൽപ്പെടുന്ന ആദിവാസി പെൺകുട്ടിയാണ് മരിച്ചത്.

