റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ട വോട്ട് സംശയം , കമ്പംമേട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു, സംസ്ഥാനത്ത് പലയിടത്തും നേരിയ സംഘർഷം

April 6, 2021 - 3:21 pm

കമ്പംമേട്: ഇടുക്കി കമ്പംമേട്ടില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. 06/04/21ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായിട്ടുണ്ട്. പത്തനംതിട്ട ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷമുണ്ടായി. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്തും സിപിഐഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *