ന്യൂഡൽഹി ഏപ്രിൽ 6: മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് കൊറോണ പടരുകയാണ്. ചൈനയിലെ വൂഹാനിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ഇനാം പേച്ചികളിൽ കണ്ടെത്തിയ വൈറസിന്റെ ആർ. എൻ.എ ഘടകങ്ങളിൽ 98 ശതമാനം സാമ്യം മനുഷ്യരിൽ കണ്ടെത്തിയ കൊറോണ വൈറസുമായി തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് പകരുമെന്നും തെളിഞ്ഞിരിക്കുന്നത്. മൃഗശാലയിലെ കടുവകൾക്കും വളർത്തു പൂച്ചകളിലുമാണ് രോഗബാധ . മനുഷ്യർക്കു പുറമെ മൃഗങ്ങൾ കൂടി രോഗവാഹകരാകുന്ന സാഹചര്യം അത്യന്തം ഭീതിജനകമാണ്.
ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയിൽ നിന്ന് വരുന്ന വാർത്ത.
നാലുവയസുള്ള മലയൻ പെൺ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.
കടുവയിലേക്ക് രോഗം പകർന്നത് മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. മാർച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്.
അതേസമയം കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർക്ക് അധികൃതർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ പൂച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിലെ പതിനഞ്ച് പൂച്ചകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. പൂച്ച കൊവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്.
വൈറസ് ബാധയെ ചെറുക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പൂച്ചകളില്‍ പരിശോധിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. 102 സാമ്പിളുകളിൽ 15 എണ്ണം പോസിറ്റീവായിരുന്നു.
വുഹാനില്‍ അസുഖബാധ പടര്‍ന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്’ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

