വിമാനസർവീസുകൾ ഭാഗികമായി ആരംഭിക്കും

ന്യൂഡൽഹി ഏപ്രിൽ 6: ലോക്ക് ഡൗണിന് ശേഷം ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി അനുവദിക്കുമെന്ന് സൂചന. ഏപ്രിൽ 14-നുശേഷമുള്ള സർവീസുകൾക്കായി വിമാനക്കമ്പനികൾക്ക് ബുക്കിങ് സ്വീകരിക്കാമെന്നും എന്നാൽ അടച്ചിടൽ നീട്ടിയാൽ ആ ടിക്കറ്റുകൾ റദ്ദാക്കേണ്ടിവരുമെന്നും വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഭൂരിഭാഗം സ്വകാര്യ വിമാനക്കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റുകൾ നൽകുന്നുണ്ട്. എയർഇന്ത്യ മാത്രം ഏപ്രിൽ 30 വരെയുള്ള ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്.

21 ദിവസത്തെ ലോക്ക് ഡൗണിനെത്തുടർന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ചരക്ക് സേവനങ്ങളും ഹെലികോപ്റ്റർ സേവനങ്ങളും വൈദ്യസഹായ വിമാനസർവീസുകളും മാത്രമാണ് അനുവദിച്ചിരിക്കുന്നത്.


‎‎‎

Share
അഭിപ്രായം എഴുതാം