ന്യൂഡൽഹി /2026 / നവംബർ 18
ഇന്ത്യൻ നാവികസേന ദീർഘദൂര സമുദ്ര നിരീക്ഷണത്തിന്റെ സുവർണ ജൂബിലി ഇന്ന് ആഘോഷിക്കുന്നു. ഗോവയിലെ ഐഎൻഎസ് ഹൻസയിൽ ‘ആൽബട്രോസ്’ എന്നറിയപ്പെടുന്ന നാവിക വ്യോമ സ്ക്വാഡ്രൺ ഐഎൻഎഎസ് 312 സേവനം തുടങ്ങിയതിന്റെ അമ്പതാം വാർഷികവുമാണിത്. 1971ലെ യുദ്ധത്തിനു ശേഷം നാവികസേന ഏറ്റെടുത്ത ഈ ദൗത്യം, ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറവും ആകാശത്തുനിന്ന് നിരീക്ഷണം നടത്തി രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ അഞ്ച് പതിറ്റാണ്ടായി സഹായിക്കുന്നു.
ഗോവയിൽ തുടക്കം അഞ്ച് സൂപ്പർ കോൺസ്റ്റലേഷൻ വിമാനങ്ങളുമായി

1971ലെ യുദ്ധത്തിനു ശേഷം കപ്പലുകൾക്കും ഹെലികോപ്റ്ററുകൾക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന, കരയിലെ താവളങ്ങളിൽനിന്ന് പറന്നുയരുന്ന സമുദ്ര പട്രോളിങ് വിമാനങ്ങൾ ആവശ്യമാണെന്ന് വ്യക്തമായി. ഇതോടെയാണ് ദീർഘദൂര സമുദ്ര നിരീക്ഷണത്തിന്റെ ചുമതല നാവികസേന ഏറ്റെടുത്തത്. വ്യോമസേന കൈമാറിയ അഞ്ച് ലോക്ഹീഡ് സൂപ്പർ കോൺസ്റ്റലേഷൻ വിമാനങ്ങളുമായി 1976 നവംബർ 18ന് ഗോവയിലെ ഐഎൻഎസ് ഹൻസയിൽ ഐഎൻഎഎസ് 312 പ്രവർത്തനം തുടങ്ങി.
ഐഎൽ 38 മുതൽ പി 8 ഐ വരെ
1977ൽ ഇല്യൂഷിൻ ഐഎൽ 38 എത്തിയതോടെ കടൽ നിരീക്ഷിക്കാനും അന്തർവാഹിനികളെ നേരിടാനുമുള്ള നാവികസേനയുടെ ശേഷി കൂടി. 1988ൽ ടുപൊലേവ് ടിയു 142 എം വിമാനം ഐഎൻഎഎസ് 312ന്റെ ഭാഗമായതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കൂടുതൽ വിദൂര ഭാഗങ്ങളിലേക്ക് പട്രോളിങ് വ്യാപിപ്പിക്കാനായി. 2013ൽ അരക്കോണത്തെ ഐഎൻഎസ് രാജാലിയിൽ ബോയിങ് പി 8 ഐ സേവനത്തിനെത്തി. ഇതോടെ വിശാലമായ സമുദ്രമേഖലയിൽ രഹസ്യവിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം നടത്താനും അന്തർവാഹിനികളെ നേരിടാനും കടലിലെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനുമുള്ള ശേഷി മെച്ചപ്പെട്ടു.

ഓപ്പറേഷൻ കാക്ടസ് മുതൽ സിന്ദൂർ വരെ
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഓപ്പറേഷൻ കാക്ടസ്, വിജയ്, പരാക്രം, സിന്ദൂർ എന്നിവയ്ക്ക് നാവികസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനങ്ങൾ പിന്തുണ നൽകി. കടൽക്കൊള്ള തടയാനും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്താനും ഈ വിമാനങ്ങൾ ഉപയോഗിച്ചു. ഇപ്പോൾ അരക്കോണത്തെ ഐഎൻഎസ് രാജാലിയിലെ ഐഎൻഎഎസ് 312ന്റെയും ഗോവയിലെ ഐഎൻഎസ് ഹൻസയിലെ ഐഎൻഎഎസ് 316ന്റെയും പി 8 ഐ വിമാനങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറവും നിരീക്ഷണം തുടരുന്നത്. ഇന്ത്യയുടെ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ദൗത്യം മുന്നോട്ടുകൊണ്ടുപോയ തലമുറകൾക്ക് ആദരം
നാവിക വ്യോമസേനയിലെ പൈലറ്റുമാരെയും ദൗത്യസംഘങ്ങളെയും വിമാന പരിപാലന വിഭാഗത്തെയും സഹായ ജീവനക്കാരെയും സുവർണ ജൂബിലിയിൽ ആദരിക്കുന്നു. അഞ്ച് പതിറ്റാണ്ടിനിടെ വിവിധ തലമുറകളിലെ ജീവനക്കാരുടെ സമർപ്പണവും തൊഴിൽ മികവുമാണ് ഈ നിരീക്ഷണശേഷി കെട്ടിപ്പടുക്കാനും നിലനിർത്താനും സഹായിച്ചത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.