ജയ്പുർ / 2026 / ഓഗസ്റ്റ് 7
ഇന്ത്യയുടെ 2026ലെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി പത്താമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗം ഓഗസ്റ്റ് 6ന് രാജസ്ഥാനിലെ ജയ്പുരിൽ സമാപിച്ചു. അംഗരാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ വ്യവസായ വളർച്ച ശക്തിപ്പെടുത്താനുള്ള സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രതിനിധികളെ സ്വീകരിച്ചത്. കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദയും യോഗത്തിൽ പങ്കെടുത്തു. അതിവേഗം മാറുന്ന ലോകത്ത് രാജ്യങ്ങളുടെ പരസ്പരശക്തി പ്രയോജനപ്പെടുത്തി പ്രതിരോധശേഷിയുള്ള വ്യവസായങ്ങൾ വളർത്തണമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. സഹകരണം, നവീകരണം, പരസ്പരവിശ്വാസം എന്നിവയാണ് ഉൾക്കൊള്ളുന്ന വ്യവസായ ഭാവിയുടെ അടിത്തറയെന്ന് ജിതിൻ പ്രസാദ വ്യക്തമാക്കി.
റഷ്യയിലെ യെകതെറിൻബർഗിൽ 2009ൽ നടന്ന ആദ്യ ഉച്ചകോടിയോടെയാണ് ബ്രിക്സിന്റെ യാത്ര ആരംഭിച്ചത്. 2025ലെ ബ്രസീൽ അധ്യക്ഷപദവിയുടെ തുടർച്ചയായി പ്രായോഗിക സഹകരണത്തിന് മുൻതൂക്കം നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അംഗരാജ്യങ്ങളിലെ വ്യവസായം, നിക്ഷേപം, നവീകരണം എന്നിവയ്ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് ശ്രമം.
ചെറുകിട സംരംഭങ്ങൾക്ക് പൊതുചട്ടക്കൂട്
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തകസംഘത്തിനായുള്ള സഹകരണ ചട്ടക്കൂട് യോഗത്തിൽ അന്തിമമാക്കി. അംഗരാജ്യങ്ങളിലെ ചെറുകിട സംരംഭങ്ങളുടെ വളർച്ചയ്ക്കും അറിവ് പങ്കിടലിനും ശേഷിവികസനത്തിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സൗരോർജ മേഖലയ്ക്ക് പ്രവർത്തനപദ്ധതി
സൗരഫോട്ടോവോൾട്ടായിക് വ്യവസായ പ്രവർത്തകസംഘത്തിന്റെ ചുമതലകളും പ്രവർത്തനപദ്ധതിയും അംഗീകരിച്ചു. ഈ മേഖലയിലെ സാങ്കേതികവിദ്യ, ഉത്പാദനം, ശേഷിവികസനം എന്നിവയിൽ ക്രമബദ്ധമായ സഹകരണത്തിനുള്ള അടിസ്ഥാനമാണ് ഇതിലൂടെ ഒരുക്കിയത്.
നവസംരംഭങ്ങൾക്ക് ഇന്ത്യയുടെ നിർദേശം
നവീകരണത്തിലൂന്നിയ വളർച്ചയ്ക്കായി നവസംരംഭങ്ങളുടെ പ്രവർത്തനപദ്ധതിയും അന്തിമമാക്കി. ബ്രിക്സ് ഇൻക്യുബേറ്റർ ശൃംഖലയും ബ്രിക്സ് നവസംരംഭ നവീകരണ നിധിയും രൂപീകരിക്കണമെന്ന നിർദേശം ഇന്ത്യ മുന്നോട്ടുവച്ചു. വ്യവസായവുമായി ബന്ധപ്പെട്ട ഗതാഗത-ചരക്കുനീക്ക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭൂവിവര സംവിധാനാധിഷ്ഠിത അടിസ്ഥാനസൗകര്യ ആസൂത്രണത്തിനും നഗര ചരക്കുനീക്ക പദ്ധതികൾക്കും പ്രാധാന്യം നൽകി.
വ്യാപാര മന്ത്രിമാരും ജയ്പുരിൽ
ഇന്ത്യയുടെ അധ്യക്ഷതയിൽ പതിനാറാമത് ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗം ഓഗസ്റ്റ് 7ന് ജയ്പുരിൽ നടക്കും. പിയൂഷ് ഗോയൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജിതിൻ പ്രസാദയും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും പങ്കെടുക്കും. രാജ്യാന്തര വ്യാപാരം, ആഗോള മൂല്യശൃംഖല, അതിർത്തികടന്നുള്ള ഡിജിറ്റൽ സേവനങ്ങൾ, ലോക വ്യാപാര സംഘടനയെ കേന്ദ്രമാക്കിയ നിയമാധിഷ്ഠിത വ്യാപാര സംവിധാനം എന്നിവ ചർച്ചയാകും.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.