നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജ്യത്ത് പ്രത്യേകമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കോടതി മുറിക്കുള്ളിൽ പറഞ്ഞ വാക്കിൽ പിടിച്ച് രാജ്യത്തിനുള്ളിൽ യുവജനങ്ങളെ തെരുവിൽ ഇറക്കുന്നതിന് ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയ്ക്ക് കഴിഞ്ഞിരിക്കുന്നു. അതായത് സോഷ്യൽ മീഡിയയുടെ ഇടപെടൽ രാഷ്ട്രീയ പ്രശ്നവും സാമൂഹിക സംഘർഷവും രൂപപ്പെടുന്നതിന് കാരണമായേക്കാം എന്ന് വ്യക്തമായിരിക്കുകയാണ്.
ഇനി നീറ്റ് പരീക്ഷ വിവാദത്തിൽ ടെലഗ്രാമിന്റെ പങ്ക് പരിശോധിക്കാം.വാട്സപ്പും ഫേസ്ബുക്കും പോലെ ഒരു സോഷ്യൽ മീഡിയയാണ് ടെലഗ്രാം. വാട്സാപ്പിന്നോട് ആണ് സാമ്യം. വാട്സാപ്പിൽ നിന്നും മറ്റു സോഷ്യൽ മീഡിയകളിൽ നിന്നും ടെലഗ്രാമിന് ചില വ്യത്യസ്തതകൾ ഉണ്ട്. അതിൽ ഒന്ന് ഒരു സന്ദേശം ഒരിക്കൽ അതിൽ പോസ്റ്റ് ചെയ്താൽ ആ ഉള്ളടക്കം ഡിലീറ്റ് ചെയ്തു കളഞ്ഞു അവിടെ പുതിയ ഒരു ഉള്ളടക്കം പോസ്റ്റ് ചെയ്യാൻ കഴിയും. രണ്ടാമത്തെ ഉള്ളടക്കം പോസ്റ്റ് ചെയ്യുമ്പോൾ അതിൽ ആദ്യം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന സമയമായിരിക്കും കാണിക്കുക. അതായത് പരീക്ഷയ്ക്ക് രണ്ടുദിവസം മുമ്പ് ഒരാൾ നാട്ടിലെ കാലാവസ്ഥ സംബന്ധിച്ച് ഒരു പോസ്റ്റ് ഇടുന്നു എന്ന് കരുതുക. പരീക്ഷ കഴിഞ്ഞിട്ട് പിറ്റേദിവസം പരീക്ഷയുടെ ചോദ്യ പേപ്പർ ആ സ്ഥലത്ത് പോസ്റ്റ് ചെയ്യുന്നു. പക്ഷേ തീയതി രണ്ടുദിവസം മുമ്പ് പോസ്റ്റ് ചെയ്തു എന്നായിരിക്കും. അതിനർത്ഥം പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ പോസ്റ്റ് ചെയ്ത ആളുടെ കൈവശം ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാൻ കഴിയും.
ഇനി മറ്റൊരു പ്രത്യേകത ലക്ഷക്കണക്കിന് ആളുകളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ രൂപീകരിക്കുവാൻ ടെലഗ്രാമിൽ കഴിയും. രണ്ടുലക്ഷം പേരുള്ള ഒരു ഗ്രൂപ്പിൽ ഒരാൾ ഒരു ഹായ് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇടുന്നു. ആരും അത് ശ്രദ്ധിക്കില്ല. നാലുദിവസം കഴിഞ്ഞ് അതേയാൾ അന്ന് നടന്ന ഐഎഎസ് പരീക്ഷയുടെ ചോദ്യപേപ്പർ അവിടെ പോസ്റ്റ് ചെയ്യുന്നു. എന്നിട്ട് പരസ്യമായി വീമ്പിളക്കുന്നു. ഐഎഎസ് പരീക്ഷയുടെ ചോദ്യപേപ്പർ എനിക്ക് പരീക്ഷയ്ക്ക് മുമ്പ് കിട്ടിയിരുന്നു എന്ന് ‘.തെളിവായി പരീക്ഷയ്ക്ക് രണ്ടുദിവസം മുമ്പ് അയാൾ പോസ്റ്റ് ചെയ്ത ചോദ്യപേപ്പർ കാണിച്ചുകൊടുക്കുന്നു. വിവാദമാകുന്നതോടെ ആ ഗ്രൂപ്പിലെ രണ്ട് ലക്ഷവും മൂന്നുലക്ഷമോ വരുന്ന ആളുകൾ മുഴുവൻ ഇത് ശരിയാണെന്ന് വിചാരിക്കുന്നു അവർ ഉൾപ്പെട്ട മറ്റ് ലക്ഷക്കണക്കിന് ആളുകൾ ഉള്ള ഗ്രൂപ്പുകളിലേക്ക് ഈ വിവരം കൈമാറുന്നു. അതോടെ ഇല്ലാത്ത ഒരു ചോദ്യപേപ്പർ ചോർച്ചയുടെ വിവാദം രാജ്യത്ത് തീ പിടിപ്പിക്കാൻ കഴിയും.
ഉള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി, അതായത് സത്യത്തെ അടിസ്ഥാനമാക്കി സത്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ള വിവാദങ്ങളും ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഒക്കെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പക്ഷേ അസത്യങ്ങളെ അടിസ്ഥാനമാക്കി കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളെ അടിസ്ഥാനമാക്കി ഉന്നയിക്കപ്പെടുന്ന ഒന്നും സമൂഹത്തിനു ഗുണം ചെയ്യുകയില്ല. അത്തരം കള്ളങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഏത് പ്രതിഷേധങ്ങളും സമരങ്ങളും മനുഷ്യരുടെ ശേഷിയും സമയവും നശിപ്പിക്കുകയും സമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നതായി മാറും.
വിവാദത്തെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടക്കാൻ പോവുകയാണ്. വിദ്യാർഥികളും രക്ഷിതാക്കളും രാജ്യം മുഴുവനും ആ പരീക്ഷയിലേക്ക് ഉറ്റുനോക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യത്തിന്റെയും ഒക്കെ തണൽ പറ്റി ടെലഗ്രാം പോലെ ഒരു ആപ്ലിക്കേഷൻ ഈ പരീക്ഷ നടക്കുന്ന സമയത്തും പ്രവർത്തിക്കാൻ അനുമതി കൊടുത്താൽ എന്തു സംഭവിക്കും? ആർക്കുവേണമെങ്കിലും ആ പരീക്ഷയുടെ ചോദ്യവും ചോർന്നു എന്ന് വരുത്താനും നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിൽ അത് ആളിപ്പടർത്താനും കഴിയും.
ചോദ്യപേപ്പർ ചോർച്ച യുടെ പേരിൽ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിൽ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രസ്ഥാനത്തിൻറെ ആളുകൾ രാജ്യത്ത് സമരം നടത്തുകയാണ്. രാഷ്ട്രീയപാർട്ടികളും സമരവുമായി രംഗത്തുണ്ട്. അങ്ങനെ രംഗം ചൂടായി നിൽക്കുമ്പോൾ നടക്കുന്ന ഒരു പരീക്ഷയിലെ ചോദ്യം വീണ്ടും ചോർന്നു എന്ന വിവാദം കൂടി ഉയർന്നാൽ സ്ഥിതി എന്തായി മാറും?
ബുദ്ധിയുള്ള ഒരു സർക്കാരും ഭരണാധികാരികളും അത്തരം ഒരു സാഹചര്യത്തെ ക്ഷണിച്ചു വരുത്തുകയില്ല. കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ അകത്തു കയറിയിരുന്നു അതിനെ കൺട്രോൾ ചെയ്യാൻ സർക്കാരിന് കഴിയുകയില്ല. രാജ്യത്ത് സുഖമായി പരീക്ഷ നടക്കണം ചോദ്യം ചോരരുത്. ചോർന്നതായി കള്ളത്തരവും ഉണ്ടാക്കി രാജ്യത്ത് കലാപം ഉണ്ടാകാൻ അവസരം കൊടുക്കരുത്. ഇതൊക്കെയാണ് സർക്കാരിന് മുമ്പിലുള്ള പരിഗണനകൾ. അതിന് ടെലഗ്രാം പോലെ സവിശേഷമായ പ്രത്യേകതകൾ ഉള്ള ഒരു ആപ്ലിക്കേഷൻ താൽക്കാലികമായി നിർത്തിവെപ്പിക്കുക ആണ് മാർഗ്ഗം. അത് ശരിയുമാണ്
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.