തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
നൂറുശതമാനം വിജയം
2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.
വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in