റഷ്യക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല

February 25, 2022

ന്യൂഡൽഹി: റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. യുക്രൈൻ വിഷയത്തിൽ അന്താരാഷ്ട്ര ശക്തികൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തിൽ …

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

January 24, 2022

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു …

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യം: ജില്ലാ കളക്ടര്‍

November 26, 2021

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം …

വോട്ടര്‍മാരെ ചേര്‍ക്കലിന് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര നീക്കം

August 9, 2021

ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷനായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യോട് കേന്ദ്ര സര്‍ക്കാര്‍. 2020 ലെ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ആധാര്‍ കാര്‍ഡ് ഡേറ്റ ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ …

സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍

December 7, 2020

കാസർകോഡ്: സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്‌പെഷ്യല്‍ …

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്

November 11, 2020

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍   ജാതിയുടെയും  സമുദായത്തിന്റെയും പേരില്‍  വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗത്തില്‍ …

മറാത്ത്വാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും

October 23, 2019

ഔറംഗബാദ് ഒക്ടോബർ 23: മറാത്‌വാഡ മേഖലയിലെ 46 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബർ 21 നാണ് ഇവിടെ പോളിംഗ് നടന്നത്. എല്ലാ 46 മണ്ഡലങ്ങളിലും ശരാശരി 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഔറംഗബാദ് ഈസ്റ്റിൽ …