വാഷിംഡ്ടൺ ഡിസി: പത്ത് ദിവസത്തെ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വൈകുന്നേരം അഞ്ചിന്(ഇന്ത്യൻ സമയം 3.30)ന് വെടിനിർത്തൽ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്ന് ട്രംപ്
താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.”ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഞാൻ സംസാരിച്ചു. തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരം അഞ്ചിന് 10 ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്’.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.”ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കും’.-ട്രംപ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
34 വർഷത്തിനിടെ ഇസ്രായേലും ലെബനനും ആദ്യമായി വാഷിംഗ്ടണിൽ വച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരോട് നിർദ്ദേശിച്ചതായും ട്രംപ് പറഞ്ഞു.
.


