റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹോദരങ്ങള്‍ തമ്മിൽ വാക്കേറ്റം : വാക്കുതര്‍ക്കത്തില്‍ ഇടപെട്ട സുഹൃത്തിനെ സഹോരങ്ങള്‍ അടിച്ചു കൊന്നു

April 16, 2026 - 12:06 pm

തിരുവനന്തപുരം | സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം തീര്‍ക്കാനെത്തിയ സുഹൃത്തിനെ സഹോരങ്ങള്‍ ചേര്‍ന്ന് അടിച്ചു കൊന്നു. വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യം പുറത്തുവന്നു. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമനാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് സുമന്‍ വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു
.
ഇന്നലെ(ഏപ്രിൽ 15) രാത്രിയായിരുന്നു സംഭവം. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചും ഇവര്‍ സുമനെ മര്‍ദിച്ചു.

സുമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *