ന്യൂഡൽഹി: രാജ്യത്തിപ്പോഴും വ്യാജ ജീവൻരക്ഷാമരുന്നുകൾ വൻതോതിൽ വിറ്റഴിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാംപിളുകളിൽ 3104 എണ്ണത്തിനും ഗുണനിലവാരമില്ല. 245 എണ്ണം പൂർണമായും വ്യാജം. കഫ് സിറപ്പുകളിലാകട്ടെ 3349 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് പാർലമെന്റിൽ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച കണക്കിൽ പറയുന്നു.
ഡൽഹിയിൽ ഒരാൾ വ്യാജമരുന്നുവിറ്റ്. വർഷംതോറും നേടിയിരുന്നത് 3.5 കോടിമുതൽ അഞ്ചുകോടിവരെ .
ഏപ്രിൽ 5 ഞായറാഴ്ച ഡൽഹി പോലീസ് ഓൾഡ് ഡൽഹി ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തുന്ന നിഖിൽ അറോറയെ (47) വ്യാജമരുന്ന് മൊത്തക്കച്ചവടക്കേസിൽ പിടികൂടിയിരുന്നു. ഫാർമസിവഴി വ്യാജമരുന്നുവിറ്റ് ഇയാൾ വർഷംതോറും നേടിയിരുന്നത് 3.5 കോടിമുതൽ അഞ്ചുകോടിവരെ രൂപയാണ്. ഇയാൾ മരുന്ന് കൊണ്ടുവന്നിരുന്ന ഉത്തർപ്രദേശ് മുസാഫർപുരിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് മുഴുവൻ വ്യാജ സാംപിളുകളായിരുന്നു.
പലതവണയായി സുപ്രീംകോടതിയും വിമർശിച്ചു
1,20,535 വ്യാജഗുളികകളാണ് പോലീസ് കണ്ടെത്തിയത്. ഒപ്പം, 50 കോടി രൂപയുടെ വ്യാജ ജി.എസ്.ടി. ബില്ലുകളും.തമിഴ്നാട്ടിൽ നിർമിച്ച വ്യാജ കഫ് സിറപ്പുകൾ കഴിച്ച് കുഞ്ഞുങ്ങൾ മരിക്കാനിടയായപ്പോൾ വിഷയം പാർലമെന്റിൽ ചർച്ചയായിരുന്നു. മരുന്നുപരിശോധനയിലെ അലംഭാവത്തെ പലതവണയായി സുപ്രീംകോടതിയും വിമർശിച്ചു
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

