ക്രൈസ്തവദേവാലത്തിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവ്

അംബാല: ഹരിയാനയിലെ അംബാലയിൽ ക്രൈസ്തവദേവാലത്തിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവ്. അംബാല ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അംബാല കന്‍റോൺമെന്‍റിലെ താമസക്കാരായ സന്ദീപ് കുമാറിനെയും രവീന്ദർ സിംഗിനെയുമാണ് കോടതി ശിക്ഷിച്ചത്.

പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 34-നൊപ്പം സെക്ഷൻ 153-എ, 452 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 295, 427 എന്നീ വകുപ്പുകൾ പ്രകാരവും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.2021 ഡിസംബർ 26ന് പുലർച്ചെ അംബാല കന്‍റോൺമെന്‍റിലെ ഹോളി റെഡീമർ പള്ളിയുടെ പ്രവേശനകവാടത്തിലെ ക്രിസ്തുവിന്‍റെ തിരുസ്വരൂപമാണ് അക്രമികൾ നശിപ്പിച്ചത്.

Tags : Vandalism Christ statue Ambala court jail

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →