റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയിൽ സുരക്ഷാ മേഖലകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് 25 പേർ അറസ്റ്റിൽ

March 16, 2026 - 4:55 am

അബുദാബി |

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള വ്യാജവാർത്തകളും സങ്കീർണ്ണ പ്രദേശങ്ങളിലെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് യുഎഇയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 25 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും പ്രതിരോധ നടപടികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ അധികാരികൾ മുന്നറിയിപ്പ് നൽകി.

യുഎഇ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും സങ്കീർണ്ണ സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. ഈ പ്രവൃത്തികൾ രാജ്യസുരക്ഷയെ ബാധിക്കുന്നതായും പൊതുജനങ്ങളിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

അബുദാബിയിലും ദുബായിലുമടക്കമുള്ള വിവിധ എമിറേറ്റുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സൈനിക കേന്ദ്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, പ്രധാന സുരക്ഷാ മേഖലയുകൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പങ്കുവെച്ചതാണ് കേസിന് കാരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *