റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നാലമതൊരു കുഞ്ഞുകൂടിയെത്തി.

March 13, 2026 - 2:01 pm

കോഴിക്കോട്| കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നാലമത്തെ കുഞ്ഞ് എത്തി മാർച്ച് 12ന് രാത്രി 10.37നാണ് എഴ് ദിവസം പ്രായവുമുള്ള ആണ്‍ കുഞ്ഞ് എത്തിയത്. 3500 ഗ്രാം ഭാരമുുള്ള പൂര്‍ണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയില്‍ സംരക്ഷണയിലാണ് . സമാധാനം എന്ന് അര്‍ത്ഥം വരുന്ന ‘ആരവ്’ എന്ന് കുഞ്ഞിന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.

കോഴിക്കോട്ജി ല്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആശുപത്രിയില്‍ എത്തി ആരോഗ്യ സ്ഥിതി വിലയിരുത്തി.

കുഞ്ഞിന്റെ വരവറിയിച്ച് അമ്മതൊട്ടിലിനോട് ചേര്‍ന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനില്‍ അലാറം മുഴങ്ങി. നേഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ എത്തിച്ച് പ്രഥമ പരിശോധനകള്‍ നടത്തി. കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ആശുപത്രിയില്‍ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.

അമ്മതൊട്ടിലില്‍ മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍ കുട്ടിയുമാണുള്ളത്. ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെര്‍ത്ത്യൂസ് എന്നും പേരിട്ടു .കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെണ്‍ കുഞ്ഞിന് നിലാവ് എന്നും പേരിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *