റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീലേശ്വരത്ത് യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം | യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിരാമന്‍ – ജാനകി ദമ്പതികളുടെ മകന്‍ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാര്‍പെന്ററി തൊഴിലാളിയായ ചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്. രണ്ടു ദിവസമായി ചന്ദ്രന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി

തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ഭാര്യ: സ്‌നേഹ. മക്കള്‍: ശ്രേയ (10), ശ്രീയാന്‍(5). സഹോദരങ്ങള്‍: ശ്രീവല്ലി, സുകുമാരന്‍ , തങ്കമണി, ഭാസ്‌കരന്‍ , പരേതനായ ഗംഗാധരന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *