മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ നിക്ഷേപസാഹചര്യം മോശമായതോെടെ കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 21,000 കോടി രൂപ (ഏകദേശം 2.3 ബില്യണ്‍ ഡോളർ) പിൻവലിച്ചു. മുൻ മാസം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 22,615 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു.
17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വൻതോതിലുള്ള ഈ വിറ്റഴിക്കൽ നടന്നിരിക്കുന്നത്. മാർച്ച് 2 മുതൽ 6 വരെയുള്ള കാലയളവിലാണ് പുതിയ ഈ പിൻവലിക്കലുകൾ നടന്നത്. ഹോളി പ്രമാണിച്ച് മാർച്ച് 3ന് വിപണിക്ക് അവധിയായിരുന്നു.
