റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

March 6, 2026 - 7:38 am

ദുബൈ | പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 94 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

യു എ ഇയില്‍ വ്യാഴാഴ്ചയും മിസൈല്‍- ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും പ്രതിരോധ സേന തകര്‍ത്തു. ഒരു മിസൈലും ആറ് ഡ്രോണുകളും യു എ ഇയില്‍ പതിച്ചു. അബൂദബിയിലെ ഐകാഡ് 2 മേഖലയില്‍ ഡ്രോണ്‍ തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച് ആറ് പാകിസ്താന്‍, നേപ്പാള്‍ സ്വദേശികള്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഇതുവരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 94 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സ്ഫോടനം നടന്നത് കുവൈത്ത് ജലാതിര്‍ത്തിക്ക് പുറത്താണെന്ന് മന്ത്രാലയം

കുവൈത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളമായ ക്യാമ്പ് ഉദൈരിക്ക് (ക്യാമ്പ് ബ്യൂറിംഗ്) നേരെ ഇറാന്‍ നാവികസേന പോര്‍വിമാന ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. കുവൈത്ത് തീരത്ത് നിന്ന് 56 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ എണ്ണക്കപ്പലില്‍ സ്ഫോടനമുണ്ടാകുകയും എണ്ണച്ചോര്‍ച്ച റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. സ്ഫോടനം നടന്നത് കുവൈത്ത് ജലാതിര്‍ത്തിക്ക് പുറത്താണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *