തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് (മാർച്ച് 5) തിരുവനന്തപുരത്ത് നടക്കും.. സ്ഥാനാർഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടേറിയറ്റിൽ ധാരണയായ സ്ഥാനാർഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. ജി. സുധാകരന്റെ നിലപാടുകളും ചർച്ചയാകും.പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സമിതിയിൽ പങ്കെടുക്കും.
ജി. സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകൾ ചർച്ചയാകും.
പാലക്കാട് സിപിഎം വിമതരുടെ കൺവൻഷനും ഇന്ന് നടക്കും. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം വിടാൻ മുതിർന്ന നേതാവ് ജി. സുധാകരൻ ഒരുങ്ങി നിൽക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാർഥി നിർണയ ചർച്ചകൾക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി. സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകൾ സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് വന്നേക്കും. പേരാവൂരിൽ കെ.കെ. ശൈലജയുടെയും തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെയും ഉൾപ്പെടെ തീരുമാനങ്ങൾക്ക് സംസ്ഥാന സമിതിയിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്.
പാലക്കാട്ടെ സിപിഎം വിമതർ നടത്തുന്ന കൺവൻഷനിൽ പി.കെ. ശശി പങ്കെടുക്കും
അതേസമയം പാലക്കാട്ടെ സിപിഎം വിമതർ നടത്തുന്ന കൺവൻഷനിൽ പി.കെ. ശശി പങ്കെടുക്കും. കൺവൻഷൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യുമെന്ന് എം. സതീഷ് അറിയിച്ചു. പി.കെ. ശശിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ അടക്കം പുറത്തിറക്കി.
–
