കൊച്ചി : എറണാകുളം പവർ ലിങ്ക് കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് കമ്മീഷൻ റിപ്പോർട്ട് പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
പീഡനത്തിന് ഇരയായ ആളെ വാദിയാക്കി പെരുമ്പാവൂർ പോലീസ് കേസ് എടുത്തിരുന്നു.
പവർ ലിങ്ക് കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിക്കുകയും പാത്രത്തിലെ വെള്ളം നക്കി കുടിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് പീഡനത്തിന് ഇരയായിയെന്ന് വിഡിയോയിൽ വ്യക്തമാകുന്ന ആളെ വാദിയാക്കി പെരുമ്പാവൂർ പോലീസ് കേസ് എടുത്തിരുന്നു.
കേസിന്റെ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്
അസി . മാനേജരായിരുന്ന വ്യക്തിക്ക് സ്ഥാപനത്തോടുള്ള വിരോധം നിമിത്തം കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിച്ച് നടത്തുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് എടുത്ത കേസിൽ വ്യക്തമാക്കുന്നത്. കേസിന്റെ അന്വേഷണം തുടരുന്നതായിട്ടാണ് നിലവിൽ കമ്മീഷനിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ എറണാകുളം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നത്.


