കാഞ്ഞങ്ങാട്: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വലിയപറമ്പ് ഇടയിലക്കാട്ടെ എം. ബിന്ദുകുമാർ എന്ന നന്ദനെ(53)യാണ് 30 വർഷത്തെ കഠിനതടവിനും 35,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചത്. ഹൊസ്ദുർഗ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്.
കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്
2024 മാർച്ച് മൂന്നിന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം നടന്നത്. കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടിയെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ചത്. അതിനുശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് കേസ്. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറായിരുന്ന ജി.പി. മനുരാജാണ്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുർഗ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി
