കൊച്ചി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ മുഖ്യാതിഥിയായിരുന്നു .കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ കുമാർ ടി. മേപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ ഡോ. ആർ.ജോസ്, എ. ജെ. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ്ആർ. കെ. ജ്യോതിഷ്, കെ.പി. പ്രവീൺ, പി.എ ഷിയാസ്, എം.വി. സനിൽ, ടി.ടി. ജയകുമാർ, എം.കെ. മുഹമ്മദ്, കെ.എൻ. ബിനു, എൻ.വി. നിഷാദ്, കെ.ജി. സുജിത്ത്, സി.എം. അജിത്ത്, ഇ.കെ. അബ്ദുൾ ജബ്ബാർ, എന്നിവർ പ്രസംഗിച്ചു.
ശബരിമലയിൽ ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയന്റെ കുടുംബാംഗങ്ങൾക്ക് കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ സിപിഎഎസ് പദ്ധതിയിലെ ധനസഹായം കൈമാറി.
