റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്’ പദ്ധതിയുമായി കേ​ന്ദ്ര സ​ർ​ക്കാ​ർ

February 15, 2026 - 6:20 am

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ‘ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും.

യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ. സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും. ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.

ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​ത്വ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ത്സ​മ​യം പ​രാ​തി ന​ൽ​കാ​നും അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. റെ​യി​ൽ​വേ​യു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ച​ര​ക്ക് നീ​ക്ക​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും. ച​ര​ക്കു​ക​ൾ വേ​ഗ​ത്തി​ൽ കൈ​മാ​റാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *