റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പൊലീസ് കസ്റ്റഡിയിൽ

February 13, 2026 - 11:13 am

മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍. നിലമ്പൂര്‍ പോലീസാണ് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ കേസിലാണ് നടപടി.

16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *