വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിംഗ്ടണിൽ ഇന്ന് (ഫെബ്രുവരി 10 ന് കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഈ കൂടിക്കാഴ്ച എന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.
ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുകയാണ് ലക്ഷ്യം
ഇറാനുമായുള്ള നിലവിലെ ചർച്ചകളെക്കുറിച്ചും, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനുള്ള സംയുക്ത തന്ത്രങ്ങൾ രൂപീകരിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികളും ചർച്ചയാകും
ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വീകരിക്കുന്ന നിലപാടുകളും ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ പുതിയ കാഴ്ചപ്പാടുകളും ചർച്ചയാകും. ലെബനൻ, ഗാസ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികളും കൂടിക്കാഴ്ചയിൽ വിഷയമാകും
