കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ; 70 ഓളം പേര്‍ ചികിത്സയിൽ

കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി. 33 പേര്‍ കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

സ്വകാര്യ കമ്പനിയിലെ ക്യാന്റീനില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്

പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ക്യാന്റീനില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. പുറം കരാര്‍ നല്‍കിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സര്‍വ്വീസില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് ക്യാന്റീനില്‍ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →