കൊച്ചി | നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയ തുക പ്രതികൾ കൈക്കലാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
2018-19 മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി. ആദ്യം പോലീസ് അന്വേഷിച്ച കേസ് ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇ ഡി ഏറ്റെടുക്കുകയായിരുന്നു. .
