.
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്.
. ബെംഗളൂരുവിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷണം നടന്നത്.
പരാതിക്കാരിയായ സ്ത്രീ അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ്. ബെംഗളൂരുവിൽനിന്ന് ദുബായ് വഴി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരുടെ ലഗേജ് ബാഗിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടത്. അമേക്കയിലെത്തി ചെക്ക് ഇൻ ചെയ്യുന്നതിനിടെയാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി പരാതി നൽകുകയായിരുന്നു.
വിമാനത്താവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സംഭവത്തെത്തുടർന്ന് ബെംഗളൂരു വിമാനത്താവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം നടന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലെ ബാഗേജ് കൗണ്ടറിലെ ജീവനക്കാരെ വിശദമായി ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു
