കൊ​ച്ചി​യി​ൽ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം, റം​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി വി​ല്‍​പ​ന എ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

2,85,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

16 ഗ്രാം ​ഹെ​റോ​യി​നും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും മു​പ്പ​ത് ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 2,85,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →