ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം മരിച്ചു.

ജോലി കഴിഞ്ഞ് മകനൊപ്പം സ്‌കൂട്ടറില്‍ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരിയായിരുന്നു ഷേര്‍ളി. ജോലി കഴിഞ്ഞ് മകനൊപ്പം സ്‌കൂട്ടറില്‍ വരുന്ന വഴിക്ക് കരിയാട് സിഗ്‌നലില്‍ നിന്നും യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു.മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →