രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും

പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക.

ജനുവരി 20ന് കേസ് പരിഗണനക്കു വന്നെങ്കിലും പോലീസ് റിപോര്‍ട്ട് കൂടി പരിഗണിക്കേണ്ട സാഹചര്യത്തില്‍ 22ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ, തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →