റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്

January 12, 2026 - 6:47 am

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. . അഞ്ചോളം ഡ്രോണുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 11 ന് രാത്രിയോടെയായിരുന്നു സംഭവം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ സുരക്ഷ അതീവ ജാഗ്രതയിലാണ്.

. ആശങ്കയുളവാക്കി പാകിസ്താന്റെ ഡ്രോണ്‍ നീക്കങ്ങള്‍ .

കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി പാകിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെ കുറഞ്ഞുവന്ന ഡ്രോണ്‍ നീക്കങ്ങള്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആയുധങ്ങളോ മയക്കുമരുന്നോ അതിര്‍ത്തിയില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൈന്യം മേഖലയില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ നിരീക്ഷണ സംവിധാനങ്ങളും ആധുനിക ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇന്ത്യ ഇപ്പോള്‍ അതിര്‍ത്തി കാക്കുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *