റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

January 10, 2026 - 5:48 pm

പാലക്കാട് | ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരുക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപെട്ടു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികൾ. സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

വരിക്കാശ്ശേരി മന കാണാന്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് വരിക്കാശ്ശേരി മന കാണാന്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുറകിലേക്ക് വരികയും തോട്ടിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ എത്തിയാണ് ബസ് തോട്ടില്‍ നിന്ന് പൊക്കി മാറ്റിയത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *