സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു

.

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ക​ഴു​ത്തി​ലെ​യും തോ​ളി​ലെ​യും പേ​ശി​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു

ചി​ത്രീ​ക​ര​ണം തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് വി​നാ​യ​ക​നെ ഡിസംബർ 20 ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ലെ​യും തോ​ളി​ലെ​യും പേ​ശി​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴു​ത്തി​ലാ​ണ് പ​രു​ക്കേ​റ്റ​തെ​ന്നും ഞ​ര​മ്പു​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റെ​ന്നും വി​നാ​യ​ക​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഡിസംബർ 24 ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ട ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജാ​യ വി​നാ​യ​ക​ന് ര​ണ്ടു മാ​സ​ത്തോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →