ദേ​ശീ​യ സ​ര​സ് മേ​ള​ തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​ശേ​രിയിൽ ; ജ​നു​വ​രി ര​ണ്ടു​മു​ത​ൽ 11 വ​രെ

പാ​ല​ക്കാ​ട്: ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ സ്ത്രീ​സം​രം​ഭ​ക​രു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​രോ​ത്സ​വ​മാ​യ ദേ​ശീ​യ സ​ര​സ് മേ​ള​യ്ക്കു ജ​നു​വ​രി ര​ണ്ടു​മു​ത​ൽ 11 വ​രെ തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​ശേ​രി വേ​ദി​യാ​കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം ജ​നു​വ​രി ര​ണ്ടി​നു വൈ​കു​ന്നേ​രം 5.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ടും​ബ​ശ്രീ മി​ഷ​ൻ കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് സ​ര​സ് മേ​ള​യാ​ണു തൃ​ത്താ​ല​യി​ൽ ന​ട​ക്കു​ക.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള കു​ടും​ബ​ശ്രീ മി​ഷ​ൻ കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് സ​ര​സ് മേ​ള​യാ​ണു തൃ​ത്താ​ല​യി​ൽ ന​ട​ക്കു​ക. ചാ​ലി​ശേ​രി മു​ല​യം​പ​റ​മ്പ് മൈ​താ​ന​ത്തും സ​മീ​പ​ത്തു ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക വേ​ദി​യി​ലു​മാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ 28 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ട്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 250 പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളി​ൽ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ക്കും.

സ​മാ​പ​ന​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം 11 നു ​വൈ​കു​ന്നേ​രം ആ​റി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.

നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​കും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ബ്ദു​ൾ സ​മ​ദ് സ​മ​ദാ​നി എം​പി, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​കും.സ​മാ​പ​ന​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം 11 നു ​വൈ​കു​ന്നേ​രം ആ​റി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കെ. ​രാ​ജ​ൻ, സ​ജി ചെ​റി​യാ​ൻ, ഡോ.​ആ​ർ. ബി​ന്ദു, പി. ​രാ​ജീ​വ്, പി. ​പ്ര​സാ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →