ചന്ദ്രപൂർ (മഹാരാഷ്ട്ര): കടുവയുടെ ആക്രമണത്തിൽ 45കാരി മരിച്ചു. അരുണ അരുൺ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയിൽ ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൃഷിയിടത്തിൽ പരുത്തി ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇവരെ കടുവ ആക്രമിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു
