കൊച്ചി: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (ഡിസംബർ 6)പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ കോടതിയിൽ നിന്ന് ജാമ്യം നേടാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശ്രമം.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിട്ട് ഇന്നേക്ക് പത്താം ദിവസം
തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍. പരാതിക്കാരി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു.അന്വേഷണ സംഘം രാഹുലിനായി പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും ഊർജിത അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിട്ട് ഇന്നേക്ക് പത്താം ദിവസമായി
